
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീര്‍ എന്ന പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണെന്നും അവനുമായി അതിന് ബന്ധമില്ലെന്നും പാകിസ്ഥാന്‍ വാദിച്ചതിനെ ഇന്ത്യ തള്ളിക്കളഞ്ഞു.
‘അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരുന്നു, അത് ഞങ്ങളുടെ കഴുത്തിലെ സിരയാണ്, ഞങ്ങള്‍ അത് മറക്കില്ല,’ മുനീര്‍ പറഞ്ഞു.
ബുധനാഴ്ച ഇസ്ലാമാബാദില്‍ നടന്ന വിദേശ പാകിസ്ഥാനികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മുനീറിന്റെ പ്രസ്താവന എത്തിയത്. പാകിസ്ഥാന്‍ കശ്മീര്‍ വിഷയം മറക്കില്ലെന്നും ‘ഇന്ത്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍’ കശ്മീര്‍ ജനതയ്ക്കൊപ്പം നില്‍ക്കുമെന്നും മുനീര്‍ പറഞ്ഞിരുന്നു.