
ഡൽഹി: ഇന്ത്യയെ നടുക്കിയ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കുകയും സിന്ധു നദീജല കരാർ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാനിലെ ജലക്ഷാമം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് പാകിസ്ഥാൻ്റെ ആശങ്ക. അതേസമയം, ഇന്ത്യയുടെ കടുത്ത നിലപാടിന് പിന്നാലെ ഭീഷണി മുഴക്കുന്ന പാക് ഭീകരൻ ഹാഫിസ് സയീദിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഫിസ് സയീദ് പരസ്യമായി ഭീഷണി മുഴക്കുന്നതും കാണാം. “മോദി, നിങ്ങള്‍ പാകിസ്ഥാന്റെ വെള്ളം നിർത്തിയാല്‍, ഞങ്ങള്‍ നിങ്ങളുടെ നാവ് പിഴുതെടുക്കും. മോദി, നിങ്ങള്‍ പാകിസ്ഥാന്റെ വെള്ളം നിർത്തിയാല്‍, ഞങ്ങള്‍ നിങ്ങളുടെ ശ്വാസം നിർത്തും, കശ്മീരിലെ നദികളില്‍ രക്തം ഒഴുകും.” എന്നാണ് ഹാഫീസ് സയീദിന്റെ ഭീഷണി.