
ലാഹോർ: വികസനത്തിലും സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യയെ തോൽപ്പിക്കുമെന്ന വെല്ലുവിളിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അങ്ങനെ സംഭവച്ചില്ലെങ്കിൽ തന്റെ പേര് ഷെഹ്ബാസ് ഷെരീഫ് എന്നായിരിക്കില്ലെന്നും പഞ്ചാബ് പ്രവിശ്യയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വച്ച് പാക് പ്രധാനമന്ത്രി വെല്ലുവിളിച്ചു. പാകിസ്ഥാൻ ലോകത്തിലെ തന്നെ മികച്ച രാജ്യമാകുമെന്നും. ഇന്ത്യയേക്കാൾ മുന്നേറുമെന്നുമാണ് ഷെഹ്ബാസിന്റെ അവകാശവാദം. സാമ്പത്തിക തകർച്ചയും വിലക്കയറ്റവും മൂലം രാജ്യത്ത് ജനജീവിതം തന്നെ താറുമാറായ അവസ്ഥയിലാണ് ഷെഹ്ബാസിന്റെ ഈ വെല്ലുവിളി. ഷെഹ്ബാസിന്റെ പ്രഖ്യാപനത്തിനെതിരെ ട്രോളുകളും നിറയുന്നുണ്ട്.