വീണ്ടും നിയന്ത്രണ രേഖ ലംഘിച്ച് പാക് വെടിവയ്പ്പ് : തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ 26 പേരെ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ രാത്രിയിലും പാകിസ്ഥാന്‍ സൈന്യം ‘പ്രകോപനമില്ലാതെ’ വെടിവയ്പ്പ് നടത്തി. കഴിഞ്ഞ രണ്ട് രാത്രികള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഇന്ത്യ-പാക് സൈന്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിയായ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഒന്നിലധികം പോസ്റ്റുകളില്‍ നിന്ന് വെടിവയ്പ്പ് നടന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ വെടിവയ്പ്പിന് ഇന്ത്യന്‍ സൈന്യം ഉചിതമായ തിരിച്ചടി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പഹല്‍ഗാമിലെ ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന 26 സാധാരണക്കാരെയാണ് അഞ്ച് ഭീകരര്‍ വെടിവച്ചു കൊന്നത്.

More Stories from this section

family-dental
witywide