വിരട്ടൽ ഇങ്ങോട്ട് വേണ്ട! ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ജോർദാനും ഈജിപ്തും, ‘ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ എതിർപ്പ്’

വാഷിങ്ടൺ: ​ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ എതിർത്ത് അറേബ്യൻ രാജ്യങ്ങൾ. പസ്തീൻ എൻക്ലേവിന് പുറത്തേക്ക് മാറ്റാനുള്ള പദ്ധതികളെ പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു.1948 ലും 1967 ലും ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ച ദുരന്തങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവനയെ എതിർത്ത് ജർമനിയും രം​ഗത്തെത്തി. പലസ്തീനികളുടെ കുടിയിറക്കത്തിനെതിരായ ഞങ്ങളുടെ നിലപാട് ഉറച്ചതാണെന്നും ജോർദാൻ ജോർദാനികൾക്കും പലസ്തീൻ പലസ്തീനുകൾക്കും വേണ്ടിയുള്ളതാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി ഞായറാഴ്ച പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശത്തെ എല്ലാക്കാലവും പിന്തുണക്കുമെന്ന് ഈജിപ്തും അറിയിച്ചു.

Palestinians, Jordan, Egypt reject Trump’s idea to send Gazans out of Strip

More Stories from this section

family-dental
witywide