യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ആഘോഷിക്കുന്നു

യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ആഘോഷിക്കുന്നു. തന്റെ കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്കു എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ് ഇന്ന്. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലെമിലേക്കു വന്ന യേതുവിനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ എന്നു വിളിക്കുന്നത്. ഓശാന ഹോസനാ തുടങ്ങിയ വാക്കുകൾക്ക് രക്ഷിക്കണേ എന്നാണ് പഴയ നിയമത്തിൽ അർഥം.

നോമ്പുകാലത്തിന്റെ അവസാന ആഴ്ച വിശുദ്ധവാരമായാണ് ആചരിക്കുന്നത്. ഓശാന ഞായറോട് കൂടി ക്രൈസ്തവർ വിശുദ്ധവാരം അഥവാ വലിയ ആഴ്ചയിലേക്ക്  കടക്കുന്നു. ഈസ്റ്റർ ദിനത്തിലാണ് വിശുദ്ധവാരത്തിനും 50 നോമ്പിനും സമാപനമാവുക.

ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ യേശുവിനെ വരവേറ്റു. ആ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ഇന്ന് പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും യേശുവിന്റെ ആഘോഷപൂർവ്വമായ ആഗമനത്തെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങളൂടെ വായനയും കുരുത്തോലകളുടെ ആശീർവാദവും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. അടുത്ത വർഷത്തെ വലിയ നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വരുന്ന കുരിശുവരപ്പെരുന്നാളിന് ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോലകൾ കത്തിച്ച ചാരമുപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുന്നു. പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിലും അപ്പത്തിലും കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് വയ്ക്കാറുണ്ട്.

Palm Sunday today

More Stories from this section

family-dental
witywide