![](https://www.nrireporter.com/wp-content/uploads/2025/01/trump-4.jpg)
ന്യൂഡല്‍ഹി : പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭയന്നിട്ടെന്നോണം ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് (ബിആര്‍ഐ) പദ്ധതിയില്‍നിന്ന് ഔദ്യോഗികമായി പിന്മാറി പനാമ. പദ്ധതിയില്‍നിന്നു പിന്മാറുന്നതുമായി ബന്ധപ്പെട്ട് 90 ദിവസത്തെ നിയമപരമായ അറിയിപ്പ് ചൈനീസ് എംബസിക്ക് കൈമാറിയിട്ടുണ്ടെന്ന് പനാമ പ്രസിഡന്റ് ഹോസെ റൗള്‍ മുളിനോ പറഞ്ഞു. കനാലിന്റെ നിയന്ത്രണം ചൈനയ്ക്കാണെന്ന് ആരോപിച്ച ട്രംപ് കനാല്‍ തിരിച്ചെടുക്കുമെന്നായിരുന്നു ഭീഷണി മുഴക്കുന്നത്. പനാമയില്‍ ചൈന പിടിമുറുക്കുന്നുവെന്നതാണ് ട്രംപിന്റെ കോപത്തിന് പാത്രമായത്. ൃ
കര, സമുദ്ര മാര്‍ഗങ്ങളിലൂടെ ഏഷ്യയെ ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കാനുള്ള ചൈനയുടെ സ്വപ്‌ന പദ്ധതിയാണ് ബിആര്‍ഐ. ഇതുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്നാണ് നോട്ടിസിലൂടെ പാനാമ ചൈനയെ അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി