ആലപ്പുഴ: മാന്നാറില്‍ വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകന്‍ സ്വത്തിന് വേണ്ടി വീടിന് തീവെച്ചതാണ് എന്ന് സംശയം. മകന്‍ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊറ്റോട്ട് രാഘവനും ഭാരതിയുമാണ് കൊല്ലപ്പെട്ടത്.
ദമ്പതികളുടെ അഞ്ച് മക്കളിലൊരാളാണ് വിജയന്‍. ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നു. വിജയന്‍ കുടുംബമായി എണ്ണയ്ക്കാട് എന്ന സ്ഥലത്തായിരുന്നു താമസം. കുടുംബവുമായി പിണങ്ങി മാസങ്ങള്‍ക്ക് മുമ്പാണ് മാതാപിതാക്കളോടൊപ്പം താമസമാരംഭിച്ചത്.
കടുത്ത മദ്യപാനിയായ വിജയന്‍ മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. സ്വത്തിൻ്റെ പേരിൽ ഇയാൾ മാതാപിതാക്കളോട് വഴക്കിടുന്നത് പതിവായിരുന്നു. വിജയൻ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. 6 ലീറ്റർ പെട്രോൾ വാങ്ങി വീട്ടിൽ മാതാപിതാക്കൾ കിടന്ന മുറിയിൽ ഒഴിച്ച ശേഷം കടലാസ് കത്തിച്ച് മുറിയിലേക്ക് എറിയുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു.
.ദിവസങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ വിജയന്‍ മര്‍ദ്ദിച്ചിരുന്നു. വിജയനെതിരെ മാതാപിതാക്കൾ കേസ് നല്‍കുകയും ചെയ്തിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കുടുംബ ഓഹരി പ്രകാരം ലഭിച്ച സ്ഥലത്ത് വീടുകെട്ടിയാണ് രാഘവനും ഭാരതിയും താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടാകുന്നത്.
വീട് കത്തുന്ന സമയം വിജയന്‍ വീടിന് സമീപമുണ്ടായിരുന്നുവെന്നും സമീപത്തെ പാടശേഖരത്തേക്ക് ഇയാള്‍ പോകുന്നത് കണ്ടതായും നാട്ടുകാർ വ്യക്തമാക്കിയിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു.
വെളിച്ചം കണ്ടാണ് ഉണര്‍ന്നതെന്ന് നിലവിളിക്കുന്ന ശബ്ദമോ മറ്റോ കേട്ടില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീടായതിനാൽ തീ വളരെ വേഗം ആളിപ്പടരുകയായിരുന്നു.
parents burned to death their son is the culprit