ഒരു മുഴം മുമ്പേ സിബിഐ ; അടുത്തമാസം 25ന് ഹാജരാകണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

കൊച്ചി : വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ആറു കുറ്റപത്രങ്ങളില്‍ സിബിഐ പ്രതി ചേര്‍ത്തതിനു പിന്നാലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ നീക്കം.

കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെത്തില്ല എന്നും കാട്ടി കേസില്‍ തുടരന്വേഷണം നടത്തണമെന്ന് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയിരുന്നു.

More Stories from this section

family-dental
witywide