
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ ആരംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോള്‍മുതല്‍ അതിര്‍ത്തി നിര്‍ണ്ണയ വിഷയത്തിലും ഭാഷാനയത്തിനുമെതിരായി ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടങ്ങി. ഭാഷാനയത്തിനു പുറമെ, വഖഫ് ഭേദഗതികള്‍, യുഎസിന്റെ താരിഫ് തുടങ്ങിയ വിഷയങ്ങളെച്ചൊല്ലിയാണ് ബഹളംം.
ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ സഭാനടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് ലോകസഭ ഉച്ചക്ക് 12 മണിവരെ നിര്‍ത്തിവച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കലില്‍ ഡിഎംകെയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്.
മണിപ്പുരിലെയും ജമ്മുവിലെയും ആഭ്യന്തര സുരക്ഷാ പ്രതിസന്ധിയെക്കുറിച്ചും വര്‍ധിച്ചുവരുന്ന അക്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണിപ്പുര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എംപി അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കി.