
ലക്‌നൗ : യാത്രക്കാരനെ വിമാനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി – ലക്‌നൗ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേയാണ് യാത്രക്കാരനെ മരിച്ച സീറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ന്യൂഡല്‍ഹിയില്‍ നിന്നുവന്ന എയര്‍ ഇന്ത്യയുടെ AI2845 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായ ബിഹാര്‍ സ്വദേശി ആസിഫുള്ള അന്‍സാരിയാണ് മരിച്ചത്.
അനക്കമില്ലാതെ സീറ്റില്‍ ഇരിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്. സീറ്റ് ബെല്‍റ്റ് അഴിക്കാത്ത നിലയിലായിരുന്നു. ഭക്ഷണവും കഴിച്ചിട്ടില്ല. അതിനാല്‍ യാത്രയ്ക്കിടയില്‍ തന്നെ മരണം സംഭവിച്ചതായാണ് നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.