കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു, അപകടം പുലര്‍ച്ചെ

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കോഴിയുമായി പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ദമ്പതികളുടെ മകള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

More Stories from this section

family-dental
witywide