
ലൊസാഞ്ചലസ് : അമേരിക്കയിലെ ലൊസാഞ്ചലസില്‍ നടക്കുന്ന ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപനത്തിനിടയില്‍ ചരിത്രം സൃഷ്ടിച്ച് പോള്‍ ടേസ്വെല്‍. മികച്ച വസ്ത്രാലങ്കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനെന്ന നിലയിലാണ് പോള്‍ ടെയ്സ്വെല്‍ ഓസ്‌കാര്‍ ചരിത്രം സൃഷ്ടിച്ചത്. ‘വിക്കഡ്സ്’ എന്ന ചിത്രമാണ് പോളിന് പുരസ്‌കാരം നേടിക്കൊടുത്തത്.
‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്ന ചിത്രത്തിന് മുമ്പ് നോമിനിയായിരുന്ന ടെയ്സ്വെല്ലിന് ഇതിനകം എമ്മി അവാര്‍ഡും (‘ദി വിസ് ലൈവ്’) ടോണി അവാര്‍ഡും (‘ഹാമില്‍ട്ടണ്‍’) ലഭിച്ചിട്ടുണ്ട്. ഡിസൈനര്‍മാരായ അരിയാനെ ഫിലിപ്‌സ് (‘എ കംപ്ലീറ്റ് അണ്‍നോണ്‍’), ലിന്‍ഡ മുയര്‍ (‘നോസ്‌ഫെറാതു’), ലിസി ക്രിസ്റ്റല്‍ (‘കോണ്‍ക്ലേവ്’), ജാന്റി യേറ്റ്‌സ്, ഡേവിഡ് ക്രോസ്മാന്‍ (‘ഗ്ലാഡിയേറ്റര്‍ കക’) എന്നിവരെ മറികടന്നാണ് പോളിന് പുരസ്‌കാരം നേടാനായത്.
ബാഫ്റ്റ, ക്രിട്ടിക്‌സ് ചോയ്സ്, കോസ്റ്റ്യൂം ഡിസൈനേഴ്സ് ഗില്‍ഡ് അവാര്‍ഡുകള്‍ എന്നിവയും ടെയ്സ്വെല്‍ നേടി. കൂടാതെ സാന്താ ബാര്‍ബറ ഫിലിം ഫെസ്റ്റിവലില്‍ വസ്ത്രാലങ്കാരത്തില്‍ വെറൈറ്റി ആര്‍ട്ടിസാന്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.