കൊച്ചി: ഇക്കഴിഞ്ഞ ദിവസമാണ് പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഉണ്ടായത്. ഇതില്‍ സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 4 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഇന്ന് തടഞ്ഞു.
14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണു ഹൈക്കോടതി മരവിപ്പിച്ചത്.
കേസില്‍ സിബിഐയുട വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 5 വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി പ്രതികള്‍ക്കു വിധിച്ചിരുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികള്‍ക്കും ജാമ്യം ലഭിക്കും. ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.