പീറ്റ് ഹെഗ്സെത് യുഎസ് പ്രതിരോധ സെക്രട്ടറി; ലൈംഗിക അതിക്രമം,അമിത മദ്യപാനം, സാമ്പത്തിക ക്രമക്കേട്…ആരോപണങ്ങളേറെ

വാഷിങ്ടന്‍ : നിരവധി ആരോപണങ്ങള്‍ നേരിട്ട പീറ്റ് ഹെഗ്സെത് യുഎസ് പ്രതിരോധ സെക്രട്ടറി. സാമ്പത്തിക ക്രമക്കേട്, ലൈംഗിക അതിക്രമം, അമിത മദ്യപാനം അടക്കമുള്ള ആരോപണങ്ങള്‍ നേരിട്ട ഈ 44 കാരന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനാണ്. ഹെഗ്‌സെതിന്റെ നിയമത്തില്‍ വിമര്‍ശനങ്ങള്‍ക്കൊപ്പം ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഈ മേഖലയിലുള്ള പരിചയകുറവു തന്നെയാണ് അതിന് പ്രധാന കാരണം.

റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിലെ അവതാരകനായ ഹെഗ്സെത് സെനറ്റ് വോട്ടെടുപ്പില്‍ കടന്നുകൂടുകയായിരുന്നു. വോട്ടെടുപ്പില്‍ 50-50 എന്ന നില വന്നതോടെ സെനറ്റ് പ്രസിഡന്റ് കൂടിയ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് കാസ്റ്റിങ് വോട്ടുചെയ്തു. ഇതോടെയാണ് പീറ്റ് ഹെഗ്സെതിന്റെ വഴി തെളിഞ്ഞത്.

ചരിത്രത്തില്‍ 2 തവണമാത്രമാണ് പ്രധാന തസ്തികയിലെ നിയമനത്തിനുള്ള വോട്ടെടുപ്പില്‍ സമനില വരുന്നത്. 2017 ല്‍ ട്രംപ് നിയമിച്ച വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡെവോസായിരുന്നു അന്ന് ചരിത്രം കുറിച്ചത്.

More Stories from this section

family-dental
witywide