
പാലക്കാട്: ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തിൽ ഘോഷയാത്ര. ആന എഴുന്നള്ളത്തിലാണ് ഹമാസ് നേതാക്കളായ ഇസ്മാഈൽ ഹനിയ്യ, യഹ്‌യ സിൻവാർ, ഹിസ്ബുല്ല നേതാവായ ഹസൻ നസ്റുല്ല എന്നിവരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇസ്രായേലിനെതിരെ പോരാടുന്ന പലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയത്.ഇസ്രായേൽ ആക്രമങ്ങളിൽ കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്ററുകൾ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെ പുറത്ത് ഉയർത്തിക്കൊണ്ടാണ് ഘോഷയാത്ര നടന്നത്.
തറവാടീസ് തെക്കേ ഭാഗം, മിന്നൽപട തെക്കേഭാഗം എന്നീ വിഭാഗങ്ങളാണ് ചിത്രങ്ങൾ ഉപയോഗിച്ചത്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ വൈറലായിട്ടുണ്ട്.