
ഫ്ലോറിഡ:-ഫ്ലാഗ്ലർ കൗണ്ടിയിൽ വിമാനാപകടത്തിൽ പൈലറ്റ് മരിച്ചു. കൊല്ലപ്പെട്ടയാൾ ജാക്‌സൺവില്ലെയിൽ നിന്നുള്ള 75 വയസ്സുള്ള തോമസ് റസ്സൽ ഹാർവി എന്നയാളാണ് എന്നു സ്ഥിരീകരിച്ചു. ഇദ്ദേഹമായിരുന്നു പൈലറ്റ്. ഇദ്ദേഹം മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളു.
ഫ്ലാഗ്ലർ കൗണ്ടിയിലെ ഒരു വന പ്രദേശത്ത് വൈകിട്ട് ആറരയോടെയാണ് വിമാനം തകർന്നത്. തുടർന്ന് അർധരാത്രി വിമാന അവശിഷ്ടം കണ്ടെത്തി. പാലറ്റ്ക മുനിസിപ്പൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സെസ്ന 208 വിമാനം തകർന്നു വീണത്.
അതിനിടെ, വ്യാഴാഴ്ച, നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പറക്കുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് ജാക്‌സൺ-മെഡ്ഗർ വൈലി എവേഴ്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പെട്ടെന്ന് ഇറക്കി. യാത്രക്കാരെ ഹൂസ്റ്റണിലേക്ക് മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു.
Plane crash continues in the US Pilot dies in plane crash in Florida