
അരിസോണ : ദക്ഷിണ അരിസോണയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. പറക്കുന്നതിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. യുഎസില്‍ ഒരു മാസത്തിനിടെ ഇത് നാലാമത്തെ വിമാനാപകടമാണ്.
യുഎസിലെ മിനിയപ്പലിസില്‍നിന്നു ടൊറന്റോയിലെത്തിയ ഡെല്‍റ്റ 4819 വിമാനം കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടിരുന്നു. കാനഡയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30ന് ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തലകീഴായി മറിഞ്ഞ് 19 യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച, അരിസോണയില്‍ ഗായകന്‍ വിന്‍സ് നീലിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ജെറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറി ബിസിനസ് ജെറ്റുമായി കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ച സംഭവവുമുണ്ടായി.
ജനുവരിയില്‍ വാഷിങ്ടനിലെ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററില്‍ ഇടിച്ച് 67 പേരാണ് മരിച്ചത്.