ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഭരണഘടനാ ശില്പിയായ ബി.ആര്‍. അംബേദ്കറെ ഇഷ്ടമല്ലായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ബി.ആര്‍. അംബേദ്കര്‍ ‘യോഗ്യനാണെന്ന്’ കരുതിയിട്ടില്ലെന്നും ലോക്സഭയില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി ആരോപിച്ചു.
‘കോണ്‍ഗ്രസ് ബി.ആര്‍. അംബേദ്കറെ വെറുത്തു, ലോക്സഭയില്‍ അദ്ദേഹത്തെ രണ്ടുതവണ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തി, ഇന്ന്, പ്രധാനമന്ത്രി മുദ്ര പദ്ധതിയിലൂടെ ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങള്‍ നമ്മള്‍ സാക്ഷാത്കരിക്കുന്നു’-‘ ലോക്‌സഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കമുമ്പ്, ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസ് അംബേദ്കറെ തഴഞ്ഞിരുന്നുവെന്ന് ആരോപിച്ചിരുന്നു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു, അംബേദ്കറെ ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ സഭയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി മോദിയുടെ ആക്രമണം.