നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത്, ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ പുഷ്പങ്ങൾ അർപിച്ചു

മുംബൈ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ നരേന്ദ്രമോദി പുഷ്പങ്ങൾ അർപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തും ഒപ്പമുണ്ടായിരുന്നു.

രാവിലെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സ്വീകരിച്ചു. ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

ആർഎസ്എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു പ്രധാനമന്ത്രി ശിലയിടും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിടും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും അവസാനം ഒരുമിച്ച് പങ്കെടുത്തത്.

ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം 100 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

PM Modi in RSS Headquarters at Nagpur

More Stories from this section

family-dental
witywide