‘ദൈവിക ബന്ധത്തിന്റെ നിമിഷം’, മഹാ കുംഭമേളയില്‍ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാ കുംഭമേള നടക്കുന്ന പ്രയാഗ്രാജില്‍, ത്രിവേണി സംഗമത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുണ്യസ്‌നാനം നടത്തി. മൂന്ന് നദികളുടെ സംഗമസ്ഥാനമായ സംഗമ ഇടമാണ് ത്രിവേണി സംഗമം. കയ്യില്‍ രുദ്രാക്ഷം പിടിച്ച് നദീജലത്തില്‍ നിരവധി തവണ മുങ്ങി നിവര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥനകള്‍ നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം അദ്ദേഹം ഒരു ബോട്ട് യാത്രയും നടത്തി.

പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ സമീപത്ത് പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. തലസ്ഥാന നഗരം തിരഞ്ഞെടുപ്പ് ചൂടില്‍ ആഴ്ന്നപ്പോഴാണ് മോദി ത്രിവേണി സംഗമത്തിന്റെ തണുപ്പിലേക്ക് മുങ്ങിനിവര്‍ന്നത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരുടെ ഒത്തുചേരലിനായി ഇരുപതോളം രാജ്യത്തുനിന്നുള്ളവരും എത്തിയെന്നും യുപി സര്‍ക്കാര്‍ പറയുന്നു. ഒരാഴ്ചയ്ക്കുമുമ്പ് തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ച ദാരുണമായ സംഭവത്തിനും ഈ കുഭമേള സാക്ഷ്യം വഹിച്ചു.

More Stories from this section

family-dental
witywide