‘മാഗ + മിഗ = മെഗാ’ ! ഇന്ത്യ – യുഎസ് ബന്ധത്തിന് പുതിയ സൂത്രവാക്യവുമായി മോദി

വാഷിംഗ്ടണ്‍ : ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സൂത്രവാക്യത്തിനു പിന്നാലെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. എന്താണ് മാഗ + മിഗ = മെഗാ ?

വ്യാഴാഴ്ച, യുഎസില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത സമ്മേളനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍’ (MIGA-മിഗ) എന്ന ഇന്ത്യയുടെ ദര്‍ശനത്തെക്കുറിച്ച് സംസാരിച്ചു. ട്രംപിന്റെ സിഗ്‌നേച്ചര്‍ മുദ്രാവാക്യമായ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ (MAGA-മാഗ) -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മോദി ഇതു പറഞ്ഞത്. ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ‘മിഗ’യും ‘മാഗ’യും ചേര്‍ന്നാല്‍ മെഗാ ആകുമെന്നായിരുന്നു മോദിയുടെ കണ്ടെത്തല്‍. ഇരു രാജ്യങ്ങളുടേയും ഊഷ്മളമായ ബന്ധവും പങ്കാളിത്തവും സൂചിപ്പിക്കാനായിരുന്നു മോദി ഇത് പറഞ്ഞത്.

‘പ്രസിഡന്റ് ട്രംപിന്റെ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ (MAGA -മാഗ) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ‘വിക്ഷിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം, ഉറച്ച ദൃഢനിശ്ചയത്തോടെ മുന്നേറുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഇത് മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ – മിഗ എന്നാണ്. അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഈ മാഗ പ്ലസ് മിഗ ‘സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്ത’മായി മാറുന്നു, ഈ മെഗാ സ്പിരിറ്റാണ് നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് പുതിയ വ്യാപ്തി നല്‍കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide