യമുനയില്‍ എന്ത് വിഷം, ആര് കലര്‍ത്തി, എല്ലാത്തിനും വെള്ളിയാഴ്ച രാവിലെ 11നുള്ളില്‍ തെളിവു വേണം : കെജ്രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് വിതരണം ചെയ്യുന്ന യമുന നദിയിലെ വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ‘വിഷം’ കലര്‍ത്തിയതായുള്ള ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനോട് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ‘വസ്തുതാപരമായ തെളിവുകള്‍’ വെള്ളിയാഴ്ച രാവിലെ 11 മണിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യ ശാസനം.

ഏത് തരത്തിലുള്ള ‘വിഷം’ ഉപയോഗിച്ചു, ആരാണ് അതിന്റെ സാന്നിധ്യം കണ്ടെത്തിയത്, എങ്ങനെ, എവിടെയാണ് കണ്ടെത്തിയത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കമ്മീഷന്‍ അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യമുനയിലെ വെള്ളത്തില്‍ അമോണിയയുടെ അളവ് കളരെ കൂടുതലാണെന്നും ‘മനുഷ്യന്റെ ആരോഗ്യത്തിന് അങ്ങേയറ്റം വിഷകരമാണെന്നും’ പറയുന്ന ഡല്‍ഹി ജല ബോര്‍ഡിന്റെ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ കമ്മിഷന്‍

വെള്ളത്തിലെ അമോണിയ അളവില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതായി കമ്മീഷന്‍ സമ്മതിച്ചു, പക്ഷേ ‘ഇത് മനഃപൂര്‍വ്വം വരുത്തിയതാണെന്നും ‘ഡല്‍ഹിയില്‍ വംശഹത്യ നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഹരിയാന സര്‍ക്കാര്‍ ചെയ്തതാണെന്നും കെജ്രിവാള്‍ പരാമര്‍ശിച്ചത് കമ്മിഷനെ ചൊടിപ്പിച്ചു. വ്യാപകമായി പ്രചരിച്ച ഈ പ്രസ്താവന ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ശാസിച്ചു. ‘നിങ്ങളുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിന് വസ്തുതാപരവും നിയമപരവുമായ ഒരു തെളിവുകളും നല്‍കിയിട്ടില്ല, പ്രഥമദൃഷ്ട്യാ ഈ പരാമര്‍ശങ്ങള്‍ ‘വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലുള്ള പൊരുത്തക്കേടും ശത്രുതയും, അശാന്തിയും പ്രോത്സാഹിപ്പിക്കുന്നതായി’ കണ്ടെത്തിയതായും കമ്മിഷന്‍ എടുത്തുപറഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ ഏറ്റവും സൂക്ഷ്മമായ സമയത്താണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഈ പ്രസ്താവന ‘പ്രഥമദൃഷ്ടിയില്‍, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സമാധാനവും ഐക്യവും അപകടത്തിലാക്കാനുള്ള ഗുരുതരമായ അപകടസാധ്യതയുണ്ടെന്നും’ ഇതിനെല്ലാം കൃത്യവുമായ മറുപടി’ ഫയല്‍ ചെയ്യാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

More Stories from this section

family-dental
witywide