
കോട്ടയം : പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡിസി ബുക്‌സിന്റെ സ്ഥാപകനും സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി (90) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
1974 ല്‍ ഡി സി കിഴക്കെമുറി ഡി സി ബുക്‌സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു. പിന്നീട് രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥിയായി. തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു പൊന്നമ്മ 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്.
സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന പൊന്നമ്മ ഡിസി തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തികൂടിയായിരുന്നു.
1934 ഡിസംബര്‍ മൂന്നിന് ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയമകളായാണ് ജനനം. മക്കള്‍: താര, മീര, രവി ഡി സി (ഡി സി ബുക്‌സ്).