ട്രംപിന്റെ കൂട്ട നാടുകടത്തല്‍ പദ്ധതികളെ വിമര്‍ശിച്ച് മാര്‍പാപ്പ, ”കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കൂ…”

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ഇനി വെറും മണിക്കൂറുകളേ ശേഷിക്കുന്നുള്ളൂ. അധികാരമേറ്റാലുടന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ട്രംപ് നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് അനധികൃത കുടിയേറ്റ്ക്കാരെ ഏത്രയും വേഗത്തില്‍ നാടുകടത്തുമെന്നത്.

ട്രംപിന്റെ കൂട്ട നാടുകടത്തല്‍ പദ്ധതികളെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ട്രംപിന്റെ ഈ തീരുമാനത്തിന് എതിരാണ്. കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍പാപ്പ ട്രംപിനെ വിമര്‍ശിക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ നയിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, അത്തരം നടപടികള്‍ ഏറ്റവും ദുര്‍ബലരായവരെ അന്യായമായി ലക്ഷ്യം വയ്ക്കുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ മാസം 15 ന് ഇറ്റലിയിലെ ചാനല്‍ 9 ന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കുകയും ട്രംപിന്റെ തീരുമാനത്തെ അപലപിക്കുകയും ചെയ്തത്. ട്രംപ് ഇത് ചെയ്താല്‍ അപമാനകരമായിരിക്കും, ഈ സമീപനം രാജ്യത്തിന്റെ കുടിയേറ്റ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല’ – അദ്ദേഹം പറഞ്ഞു.

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തല്‍ നടപടി താന്‍ നടപ്പിലാക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്ത സമയത്താണ് മാര്‍പാപ്പ കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള തന്റെ ശബ്ദം ഒന്നുകൂടി കനപ്പെടുത്തിയത്. 2016-ല്‍, അന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപ് കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ ട്രംപ് ‘ക്രിസ്ത്യാനിയല്ല’ എന്നാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്.

More Stories from this section

family-dental
witywide