ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി, അന്ത്യം രാവിലെ 7.30ന്

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതായി വത്തിക്കാൻ അറിയിച്ചു. 88 വയസ്സായിരുന്നു. ഈസ്റ്ററിൻ്റെ പിറ്റേന്ന് തിങ്കളാഴ്ച, റോമിലെ സമയം രാവിലെ 7.35നാണ് അദ്ദേഹം ഈ ലോകം വിട്ടുപോയത്. ഏതാണ്ട് ഒരു മാസത്തോളമായി കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിൽസയിലായിരുന്നെങ്കിലും അസുഖം ഭേദമായതിനെ തുടർന്ന് തിരികെ എത്തിയിരുന്നു.. കുറേ ദിവസങ്ങൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ഇന്നലെ ഈസ്റ്റർ കുർബാന അർപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പകരം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു ഈസ്റ്റർ സമാധാന സന്ദേശം ലോകത്തിനു മുഴുവൻ നൽകിയിരുന്നു. ഇന്നലെ ഈസ്റ്റർദിനത്തിൽ അമേരിക്കൻ വൈസ്പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തെ വത്തിക്കാനിലെ താമസ സ്ഥലക്ക് എത്തി കണ്ട് ഇസ്റ്റർ ആശംസകൾ അർപ്പിച്ചിരുന്നു.

തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ രാജിവച്ചതിനെത്തുടർന്നാണ് മാർപാപ്പയായി ചുമതലയേറ്റത്.

ചരിത്രം തിരുത്തിക്കുറിച്ചാണ്‌ 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത്‌ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്.

വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ കർദ്ദിനാൾ ഫാരെൽ അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചു. “പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാൻസിസിന്റെ മരണം അഗാധമായ ദുഃഖത്തോടെ ഞാൻ പ്രഖ്യാപിക്കണം. ഇന്ന് രാവിലെ 7.35 ന്, റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും കർത്താവിന്റെയും അവന്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു. സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു, പ്രത്യേകിച്ച് ദരിദ്രർക്കും ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർക്കും അനുകൂലമായി. കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ മാതൃകയ്ക്ക് അതിരറ്റ നന്ദിയോടെ, ഫ്രാൻസിസ് മാർപാപ്പയുടെ ആത്മാവിനെ ഏകനും ത്രിയേകനുമായ ദൈവത്തിന്റെ അനന്തമായ കരുണാമയമായ സ്നേഹത്തിന് ഞങ്ങൾ സമർപ്പിക്കുന്നു.”

Pope Francies Passed Away

More Stories from this section

family-dental
witywide