ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: ഫൊക്കാനയുടെ സർവ്വമത പ്രാർത്ഥനയും  അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന് 

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും  കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി  വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരെയും  പങ്കെടുപ്പിച്ചുകൊണ്ട്   ഫൊക്കാന  സർവ്വമത പ്രാർത്ഥനയും  അനുശോചന യോഗവും  2025 ഏപ്രിൽ 27 ,ഞായറാഴ്ച വൈകിട്ട് 8:30 ന്  EST , (തിങ്കളാഴ്ച  രാവിലെ 6 IST)  കേരളത്തിലെയും , ഡൽഹിയിലെയും , റോമിലെയും , നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയ  മതമേലധ്യക്ഷൻമാരെ ഒരേ സമയം  പങ്കെടുപ്പികെണ്ടുന്നതിനാൽ ഈ മീറ്റിങ് വെർച്യുൽ  ഫ്ലാറ്റ് ഫോം ആയ സൂമിൽ  കുടിയാണ്  നടത്തുന്നത്‌.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, യാക്കോബായ സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ,  സിറോ മലബാർ സഭ മേജർ ആർച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപത ബിഷപ്പ് ജോയി  ആലപ്പാട്ട്, ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ , കേരളാ ദേവസം  മന്ത്രി വി .എൻ . വാസവൻ ,    പാണക്കാട് സാദിഖലി തങ്ങൾ (മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ) , റോജി എം ജോൺ എംഎൽഎ ,  ,ബിജെപി നാഷണൽ വക്താവ് ഡോ ബിസേ സോൻകർ ശാസ്ത്രി, ഫാ. മാത്യു കോയിക്കൽ തുടങ്ങി വിവിധ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കും.

ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608

ഏവരും സ്നേഹിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പക്ക് ആദരം അർപ്പിക്കാനും ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാനും  ഏവരും വെർച്യുൽ   മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന്  ഫൊക്കാന പ്രസിഡന്റും സജിമോൻ ആന്റണിയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയും  നാഷണൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അഭ്യർഥിക്കുന്നു.

Pope Francis Fokana’s interfaith prayer and condolence meeting