
വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസ് ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശ്വാസം മുട്ടൽ അലട്ടുന്ന മാർപാപ്പയെ വിശ്വാസി സംഘങ്ങളുടെ സന്ദർശനത്തിന് ശേഷമാണ് ഇന്ന് വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
88 കാരനായ മാർപാപ്പയെ കൂടുതൽ പരിശോധനകൾക്കും തുടർ ചികിത്സയ്ക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. താൻ കടുത്ത ജലദോഷത്താൽ ബുദ്ധിമുട്ടുകയാണെന്ന് ഈ മാസം ആദ്യം ഫ്രാൻസിസ് മാർപാപ്പ തന്നെ സന്ദർശിച്ച വിശ്വാസികളോട് പറഞ്ഞിരുന്നു.