
റോം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യനിലയില്‍ പുരോഗതി. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടകരമായ പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ തുടരും. റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. ക
ഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തെ ശ്വാസം മുട്ടൽ അലട്ടിയിരുന്നു. ആരോഗ്യനില മോശമായതോടെയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധിക കഫം മൂലമാണ് ശ്വാസതടസം ഉണ്ടായത്. നിലവിൽ മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായും പനി ഭേദമായതായും ആശുപത്രി അധികൃതർ അറിയിച്ചു. കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്. ചെറുപ്പത്തിൽ പ്ലൂറിസി ബാധിച്ച് മാര്‍പ്പാപ്പയുടെ ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്തതാണ്. അതാണ് ഇടക്കിടെ അണുബാധയുണ്ടാകാൻ കാരണം.