”ഗുരുതരാവസ്ഥയിലാണെങ്കിലും ആശുപത്രിയിലിരുന്നും അദ്ദേഹം തന്റെ ജോലിചെയ്യുന്നു”

വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാന്‍ ചൊവ്വാഴ്ച അറിയിച്ചു. 88കാരനായ അദ്ദേഹം രോഗശയ്യയിലായിരുന്നിട്ടും ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

രോഗശാന്തിക്കായി കുറച്ചധികം കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണനിലയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഫെബ്രുവരി 14 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലാണെങ്കിലും, ലോകത്തിലെ ഏകദേശം 1.4 ബില്യണ്‍ കത്തോലിക്കരുടെ നേതാവ്, ജെമെല്ലിയുടെ പത്താം നിലയിലെ തന്റെ ആശുപത്രി മുറിയില്‍ ഇരുന്ന് സഭാ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വത്തിക്കാന്‍ അറിയിച്ചു.

More Stories from this section

family-dental
witywide