ഫ്രാൻസിസ് മാർപാപ്പ വെൻ്റിലേറ്ററിൽ തന്നെ, നില അൽപം മെച്ചപ്പെട്ടതായി വത്തിക്കാൻ

റോം: വെൻ്റിലേറ്ററിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മോശമാകാതെ തുടരുന്നു എന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനിലയ്ൽ നേരിയ പുരോഗതി കാണിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. നോൺ-ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷൻ ഇല്ലാതെ അദ്ദേഹം കുറേ സമയം ചെലവഴിച്ചു.

അദ്ദേഹത്തിന് പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ ഇല്ല, പ്രഭാതഭക്ഷണത്തിന് ഖര ഭക്ഷണവും കാപ്പിയും കഴിച്ചു., ശ്വസന ഫിസിയോതെറാപ്പി തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ പോപ്പ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഇരു ശ്വാസകോശങ്ങളിലും അണുബാധയുണ്ടായതിനെ തുടർന്ന് അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയിൽ ഏതാണ്ട് രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലാണ്.

പിതാവ് എപ്പോഴും തനിക്ക് ചുറ്റും നടക്കുന്നത് അറിയുന്നുണ്ട്. പത്താം നിലയിലെ ആശുപത്രി മുറിക്ക് താഴെയുള്ള സ്വകാര്യ ചാപ്പലിൽ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും 20 മിനിറ്റ് പ്രാർത്ഥനയിൽ ചെലവഴിച്ചുവെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറയുന്നു.

Pope Francis stable a day after respiratory crisis

More Stories from this section

family-dental
witywide