
വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിച്ചുവരുന്നു. ഏഴു ദിവസമായി പനിയില്ലെന്നും രാത്രി ശാന്തമായി വിശ്രമിക്കുന്നുവെന്നും ഓക്‌സിജന്‍ തെറപ്പി തുടരുന്നുണ്ടെങ്കിലും വലിയ ബുദ്ധിമുട്ടുകളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോടു നന്നായി പ്രതികരിക്കുന്നത് ആശാവഹമാണെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷ പങ്കുവെച്ചു.
അതേസമയം, വത്തിക്കാന്‍ ഭരണകേന്ദ്രത്തിലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തില്‍ ആശുപത്രി മുറിയിലിരുന്ന് അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ധ്യാനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മാര്‍പാപ്പ പങ്കുചേരുന്നത്.
കഴിഞ്ഞ മാസം 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പയുടെ ആരോഗ്യനില ഇടയ്ക്ക് ഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായി.