
റോം: ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നുണ്ടെങ്കിലും ലബോറട്ടറി പരിശോധനകളിൽ നേരിയ പുരോഗതി കാണിച്ചതായി വത്തിക്കാൻ. അദ്ദേഹം, ഗാസ സിറ്റിയിലെ ഒരു ഇടവകയിലേക്ക് ഫോൺ ചെയ്തു. യുദ്ധം ആരംഭിച്ചതുമുതൽ അദ്ദേഹം ബന്ധപ്പെട്ടിരുന്ന ഒരു ഇടവകയാണ് അത്.

രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് 88 കാരനായ ഫ്രാൻസിസ് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിൽസയിലാണ്. രാത്രി ജപമാല പ്രാർഥനക്ക് മുമ്പാണ് വത്തിക്കാൻ അസുഖം സംബന്ധിച്ച പുതിയ വിവരം അറിയിച്ചത്.

“2,000 വർഷമായി ക്രിസ്ത്യൻ ജനത മാർപാപ്പമാർ അപകടത്തിലോ രോഗത്തിലോ ആയിരുന്നപ്പോൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു,” കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം, അദ്ദേഹത്തിന്റെ രോഗശാന്തിക്കായി ലോകമെമ്പാടും നിന്ന് നിരവധി പേർ പ്രാർഥിക്കുന്നുണ്ടെന്നും കർദിനാൾ അറിയിച്ചു.
Pope’s condition improves slightly, but remains in danger