മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി, കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും

വത്തിക്കാന്‍ സിറ്റി : ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. 88 കാരനായ അദ്ദേഹത്തിന് മൂക്കിനുള്ളിലേക്കു കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്‌സിജന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ ഇടയ്ക്കിടെ ഓക്‌സിജന്‍ മാസ്‌ക്കിലേക്കു മാറി.

ആശുപത്രി ചാപ്പലിലെ പ്രാര്‍ഥനയില്‍ അദ്ദേഹം പങ്കെടുത്തെന്നും വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രി വിടാറായിട്ടില്ലെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.

കടുത്ത ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം 14ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സ്ഥിതി വഷളായതായും ഗുരുതരാവസ്ഥയിലാണെന്നും വത്തിക്കാനില്‍ നിന്നും വാര്‍ത്ത പുറത്തുവന്നു. വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും പോപ്പിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ശുഭ വാര്‍ത്ത എത്തുന്നത്.

More Stories from this section

family-dental
witywide