മാര്‍പാപ്പ ആശുപത്രിയിലായിട്ട് ഒരുമാസം, ആരോഗ്യത്തില്‍ കാര്യമായ പുരോഗതി

വത്തിക്കാന്‍ സിറ്റി: കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലായിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകും. കഴിഞ്ഞ മാസം 14 നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരു ശ്വാസകോശങ്ങളിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യം വഷളായിരുന്നു. പിന്നീട് മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുകയും ചെയ്തു.

ബുധനാഴ്ച നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതില്‍ കാര്യമായ ആരോഗ്യപുരോഗതി സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസതടസ്സമോ പ്രശ്‌നങ്ങളോ ഇല്ലാതെ മാര്‍പാപ്പ സുഖമായി ഉറങ്ങിയെന്ന് വത്തിക്കാന്‍ അറിയിച്ചു.

അതേസമയം, മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12ാം വാര്‍ഷികമായിരുന്നു ഇന്നലെ. സ്ഥാനാരോഹണ വാര്‍ഷികം പ്രമാണിച്ച് ഇന്നലെ റോമിലെ പള്ളികളില്‍ പ്രത്യേക കുര്‍ബാന നടത്തി. വെള്ളിയാഴ്ച വൈകുന്നേരം ഒരു പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വത്തിക്കാന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

More Stories from this section

family-dental
witywide