മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; പ്രാര്‍ഥനകള്‍ക്കു നന്ദി അറിയിച്ച് വത്തിക്കാന്‍, ആശുപത്രിയിലെത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി

വത്തിക്കാന്‍ സിറ്റി : ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മാര്‍പാപ്പ തനിയെ എഴുന്നേറ്റിരുന്നുവെന്നും പ്രഭാതഭക്ഷണം കഴിച്ചതായും വത്തിക്കാന്‍ അറിയിച്ചു. മാത്രമല്ല, യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തതായും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദിയെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുമുണ്ട്.

മാര്‍പാപ്പയുടെ ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അണുബാധ മൂലം സ്ഥിതി സങ്കീര്‍ണമാണെങ്കിലും പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.

അതേസമയം, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി 88കാരനായ മാര്‍പാപ്പയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

More Stories from this section

family-dental
witywide