
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ മഴ തുടരും. 25-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നല്‍ അപകടകാരിയായതുകൊണ്ടുതന്നെ പ്രത്യേക ജാഗ്രത പാലിക്കണം. ഇന്നലെ കോട്ടയം ജില്ലയിലെ പാലായില്‍ മിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരുക്ക് പറ്റിയിരുന്നനു. പാല ആണ്ടൂര്‍ സ്വദേശികളായ ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 7 മണിയോടെ വേനല്‍ മഴയ്‌ക്കൊപ്പമുണ്ടായ മിന്നലില്‍ വീട്ടില്‍ വച്ചാണ് ഇടിമിന്നലേറ്റത്.