
ന്യൂഡല്‍ഹി : രാജ്യം എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 10.30 ഓടെ രാഷ്ട്രപതി കര്‍ത്തവ്യപഥില്‍ എത്തും. ഇതോടെ പരേഡിനും തുടക്കമാകും.
റിപ്പബ്ലിക് ദിന പരേഡില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തുന്നതിനു പിന്നാലെ 21 ഗണ്‍ സല്യൂട്ട് ചടങ്ങും നടക്കും. കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യന്‍ കരസേനയും അണിനിരക്കും എന്ന പ്രത്യേകതയുമുണ്ട്.