
വാഷിംഗ്ടണ്‍: ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂട്ടിക്കാഴ്ച്ചയില്‍ മസകിന്റെ മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലെയര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രധാനമന്ത്രി മോദി മസ്‌കിന്റെ മക്കള്‍ക്ക് മൂന്ന് പുസ്തകങ്ങൾ സമ്മാനിച്ചു.
നൊബേല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെ ‘ദി ക്രസന്റ് മൂണ്‍’, ദ് ഗ്രേറ്റ് ആര്‍.കെ നാരായണ്‍ കളക്ഷന്‍, പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം എന്നീ ക്ലാസിക് കൃതികളാണ് മോദി കുട്ടികള്‍ക്ക് സമ്മാനിച്ചത്.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെച്ചു. സന്ദര്‍ശനത്തില്‍ മസ്‌കിനൊപ്പം പങ്കാളിയായ ഷിവോണ്‍ സിലിനെയും ഉണ്ടായിരുന്നു ‘ഇലോണ്‍ മസ്‌കിന്റെ കുടുംബത്തെ കാണാനും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’ എന്നുംപ്രധാനമന്ത്രി മോദി പോസ്റ്റില്‍ കുറിച്ചു.
‘ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ അദ്ദേഹത്തിന് താത്പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
ലോകത്തിലെ ഏറ്റവും ധനികനായ മസ്‌കിന് 12 കുട്ടികളുണ്ട് . മുന്‍ ഭാര്യയും എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണില്‍ അദ്ദേഹത്തിന്റെ ആദ്യ കുട്ടി വെറും 10 ആഴ്ച പ്രായമുള്ളപ്പോള്‍ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം ബാധിച്ച് മരിച്ചു. വിവാഹമോചനത്തിന് മുമ്പ് ദമ്പതികള്‍ക്ക് ഐവിഎഫ് വഴി അഞ്ച് കുട്ടികളുണ്ടായിരുന്നു ഇരട്ടകളായ ഗ്രിഫിന്‍, വിവിയന്‍, തുടര്‍ന്ന് മൂന്ന് കുട്ടികളായ സാക്‌സണ്‍, ഡാമിയന്‍, കൈ എന്നിവര്‍. തുടര്‍ന്ന് കനേഡിയന്‍ ഗായിക ഗ്രൈമ്‌സുമായുള്ള ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. എക്‌സ് ആഷ് എ ട്വല്‍വ്, എക്‌സാ ഡാര്‍ക്ക് സൈഡീറിയല്‍, ടൗ ടെക്‌നികോ മെക്കാനിക്കസ് എന്നുമാണ് ഇവരുടെ പേരുകള്‍. മൂന്നാമത്തെ കുട്ടി വാടകഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്.
ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസിലെ അംബാസഡര്‍ വിനയ് ക്വാത്ര, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു മസ്‌കുമായുള്ള കൂടിക്കാഴ്ച്ച നടന്നത്.
Prime Minister Modi gifts Elon Musk’s children 3 books