ഡല്‍ഹിയിലെ ജനങ്ങള്‍ മടുത്തെന്ന് പ്രിയങ്ക, 20 പിന്നിട്ട് പോളിംഗ് ശതമാനം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇരുപത് ശതമാനം പോളിംഗ് പിന്നിട്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ലേഡി ഇര്‍വിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കളായ ഗോബിന്ദ് റാം കെജ്രിവാള്‍, ഗീതാ ദേവി, ഭാര്യ സുനിത കെജ്രിവാള്‍, മകന്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

അതേസമയം, കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റൈഹാന്‍ വാദ്ര എന്നിവരും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. ‘ഡല്‍ഹിയിലെ ജനങ്ങള്‍ മടുത്തുവെന്ന് എനിക്കറിയാം. ഞാന്‍ എവിടെ പോയാലും വെള്ളം, വായു, റോഡുകള്‍ എന്നിവയുടെ സ്ഥിതി ഒട്ടും നല്ലതല്ലെന്ന് ആളുകള്‍ പറയുന്നു. നിരവധി പ്രശ്നങ്ങളുണ്ട്, അവ പരിഹരിക്കണമെങ്കില്‍, പുറത്തുവന്ന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക,’ മാധ്യമങ്ങളോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

More Stories from this section

family-dental
witywide