
മെസ്‌ക്വിറ്റ് (ഡാളസ് ):ഡാളസ് കേരള അസോസിയേഷന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ചങ്ങനാശ്ശേരി മടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചന്‍-78) ഡാളസില്‍ അന്തരിച്ചു. പരേതരായ പി.സി. തോമസിന്റെയും കത്രിനാമ തോമസിന്റെയും മകനാണു . ഡാളസിലെ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ചിലെ അംഗമായിരുന്നു.
ഭാര്യ :പരേതനായ താന്നിക്കല്‍ ലൈപ്പ് ചെറിയാന്റെയും സോസമ്മ ചെറിയാന്റെയും (താനിക്കല്‍ ഹൗസ് കോട്ടയം) മകള്‍ അമ്മാള്‍ ചെറിയാന്‍.
മകന്‍: മനു മരുമകള്‍: റിക്കി കൊച്ചു മക്കള്‍ :നിധി, നീല്‍
പി.ടി. ആന്റണി, മേജര്‍ പി.ടി. ചെറിയാന്‍, ലീലാമ്മ ജോസഫ്, റോസമ്മ ജോസഫ്, പി.ടി. സെബാസ്റ്റ്യന്‍( ഡാളസ് കേരള അസോസിയേഷന്‍&ഐ സി ഇ സി ഡയറക്ടര്‍ )എന്നിവര്‍ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.
പൊതുദര്‍ശനം: 2025 ഫെബ്രുവരി 23, ഞായർ 5:00-8:30 PM മുതൽ
സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച്, ഗാർലൻഡ് 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX, 75043.
ശവസംസ്കാര ശുശ്രൂഷകൾ: 2025 ഫെബ്രുവരി 24, തിങ്കൾ, ഉച്ചയ്ക്ക് 1:00 മണി മുതൽ
സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച്, ഗാർലൻഡ് 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX, 75043. തുടർന്ന് ഇൻ്റർമെൻ്റ് സർവീസ് സേക്രഡ് ഹാർട്ട് സെമിത്തേരി, റൗലറ്റ് 3900 റൗലറ്റ് റോഡ്, റൗലറ്റ്, TX, 75088
കൂടുതൽ വിവരങ്ങൾക്ക് : പി.ടി. സെബാസ്റ്റ്യൻ 214 435 5407