പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി.ഏബ്രഹാമിനെ സ്വയം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രമുഖ വൃക്കരോഗ വിദഗ്ധനനും സീനിയർ സർജനുമായ ഡോ. ജോർജ് പി.ഏബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനായിരുന്നു. ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിൻറേത് എന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായധിക്യമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു.

വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോ. ജോർജ് പി.അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് അനുജനോപ്പം ഫാം ഹൗസിലെത്തിയത്. തുടർന്ന് അനുജനെ പറഞ്ഞയച്ചു. രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രഹ്മപുരത്ത് ജനിച്ച ഡോ. ജോര്‍ജ് പി.ഏബ്രഹാം എളംകുളം പളത്തുള്ളിൽ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇൻഫോപാർക്ക് ഫേസ് –2വിന് അടുത്തുള്ള ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

Prominent kidney specialist Dr. George P. Abraham found dead

More Stories from this section

family-dental
witywide