ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിൽ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് പിടികൂടി. പിടികൂടിയത് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നെന്ന് റിപ്പോർട്ട്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽനിന്നു പിടിച്ചെടുത്തത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്. മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തിരക്കഥാ രചനയ്ക്കും സിനിമാ ചർച്ചകൾക്കുമായി എടുത്തിരിക്കുന്ന ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ വ്യാപകമായി ലഹരി ഉപയോ​ഗവും നടക്കുന്നുണ്ടെന്നും സ്ഥിരം ആളുകൾ ഇവിടെ എത്തുന്നുണ്ടെന്നും സൂചനകൾ അധികൃതർക്ക് ലഭിച്ചതിതെ തുടർന്നായിരുന്നു പരിശോധന

പിടിയിലായ മൂന്ന് പേർ നൽകിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതർ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു യുവാവ് ആണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. എക്‌സൈസ് എത്തുമ്പോള്‍ ഇവര്‍ ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകൻ പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, ലവ്, അനുരാ​ഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളും വലിയ തോതിൽ പ്രശംസ നേടിയിരുന്നു.

അഷ്റഫ് ഹംസയുടെ തമാശ എന്ന ചിത്രവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയാണ്.

Prominent Malayalam directors Khalid Rahman and Ashraf Hamza arrested with hybrid cannabis

More Stories from this section

family-dental
witywide