
പ്രമുഖ പിന്നണിഗായികയായ കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയായ കല്‍പ്പന ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ 2010 വിജയിയായിരുന്നു. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്‍പ്പനയെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി വീടിനകത്ത് നടത്തിയ പരിശോധനയിലാണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതായാണ് വിവരം. നിലവില്‍ കല്‍പ്പന വെന്റിലേറ്ററില്‍ ആണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.