മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവും, സ്വതന്ത്ര വായു ശ്വസിക്കാൻ പോലുമാകില്ല, വിവാദ പരാമർശവുമായി വെള്ളാപ്പള്ളി; പ്രതിഷേധം കത്തുന്നു

മലപ്പുറം ജില്ലയെ അധിക്ഷേപിച്ചുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധം കത്തുന്നു. പ്രത്യേക രാജ്യവും സംസ്ഥാനവും പോലെയാണ് മലപ്പുറത്തെ അവസ്ഥയെന്നതടക്കമുള്ള വിവാദ പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത്. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷാനിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മൾ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട് എന്നാൽ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സാസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖരും വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകരടക്കം രം​ഗത്തെത്തി. താനൂരിൽ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഞങ്ങളെയൊക്കെ അപമാനിച്ച് നിരത്തിലിറങ്ങി നടക്കാമെന്ന് കരുതേണ്ട എന്ന മുദ്രവാക്യവുമായാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

More Stories from this section

family-dental
witywide