
ഫ്‌ളോറിഡ (നേപ്പിള്‍സ്): ഫ്‌ലോറിഡയിലെ നേപ്പിള്‍സില്‍ അന്തരിച്ച ചിക്കാഗോയിലെ ലൗലി ജൂവലേഴ് ഉടമ തോമസ് വര്‍ഗീസിന്റെ (കുഞ്ഞുമോന്‍-75) അടുക്കാട്ടുതടത്തില്‍ (അരുമച്ചാടത്ത്) ന്റെ പൊതുദര്‍ശനം ഇന്ന് (ഫെബ്രുവരി – 9). ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വൈകുന്നേരം നാലു മണിമുതല്‍ എട്ട് മണി വരെയാണ് പൊതുദര്‍ശനം.
ഫെബ്രുവരി 11 ന് (ചൊവ്വാഴ്ച) രാവിലെ പത്തുമണിക്ക് കത്തീഡ്രലില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
ഭാര്യ: ലീല വര്‍ഗീസ്. മക്കള്‍: പരേതനായ സ്റ്റീവന്‍ വര്‍ഗീസ്, സിന്‍ഡി വര്‍ഗീസ്. ലില്ലിക്കുട്ടി ജോസ് സഹോദരിയാണ്.
Tags: