
ചിക്കാഗോ: കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ അന്തരിച്ച മാത്യു തെക്കേപറമ്പില്‍ (മത്തായിപ്പാപ്പന്‍-95) ന്റെ വേക്ക് സര്‍വ്വീസും സംസ്കാര ചടങ്ങളും ഇന്നും നാളെയുമായി നടക്കും. ഭാര്യ: മേരി ഉഴവൂര്‍ എള്ളങ്കിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണി തെക്കേപറമ്പില്‍ (ചിക്കാഗോ), വിമല നെടുമാക്കല്‍ (ചിക്കാഗോ), ഷേര്‍ലി തോട്ടുങ്കല്‍ (ചിക്കാഗോ), ജോമോന്‍ തെക്കേപറമ്പില്‍ (ചിക്കാഗോ), സുനി ഐക്കര (ചിക്കാഗോ). മരുമക്കള്‍: അന്നമ്മ വിലങ്ങുകല്ലിങ്കല്‍, മാത്യു നെടുമാക്കല്‍ (മുന്‍ ചിക്കാഗോ കെസിഎസ് പ്രസിഡണ്ട്), മാത്യു തോട്ടുങ്കല്‍, ലിസി താനത്ത്, അനില്‍ ഐക്കര. സംസ്കാര ശുശ്രൂഷകള്‍ ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയിലാണ് നടക്കുന്നത്.
വേക്ക് സര്‍വ്വീസ്
മാര്‍ച്ച് 4ന് (ഇന്ന്) വൈകീട്ട് 4 മണി മുതല്‍ രാത്രി 9.30വരെയും മാര്‍ച്ച് 5ന് (ബൂധനാഴ്ച) രാവിലെ 8.30 മുതല്‍ 9.30 മണിവരെയും നടക്കും.
ഫ്യൂണറല്‍ മാസ്
ബുധനാഴ്ച (മാര്‍ച്ച് 5ന്) രാവിലെ 9.30ന്
സംസ്കാരം
Maryhill Catholic cemetery, 8600 N Milwaukee Ave, Nile-IL 60714.
