
മോസ്‌കോ, റഷ്യ: യുദ്ധം തുടരുന്നതിനിടെ യുക്രെയ്‌നോടുള്ള നിലപാടില്‍ അല്‍പം മയം വരുത്തി റഷ്യ. ‘ആവശ്യമെങ്കില്‍’ ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ സമ്മതം മൂളിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
യുക്രെയ്‌നില്‍ വര്‍ഷങ്ങളായി തുടരുന്ന റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ തയ്യാറാക്കുന്നതിനായി ഇന്ന് ഉന്നത റഷ്യന്‍, യുഎസ് നയതന്ത്രജ്ഞര്‍ സൗദി അറേബ്യയില്‍ ഒരു യോഗം നടത്തുന്നതിനിടെയാണ് ഈ ആശ്വാസകരമായ പ്രഖ്യാപനം വന്നത്.
അതേസമയം, ഇന്ന് നടക്കുന്ന യോഗത്തില്‍ പ്രധാന അജണ്ട യുക്രെയ്ന്‍ യുദ്ധമാണെന്നും എന്നാല്‍, റഷ്യയും യുഎസും നടത്തുന്ന യോഗത്തില്‍ യുക്രേനിയന്‍ നയതന്ത്രജ്ഞര്‍ക്ക് ക്ഷണമില്ലെന്നും പ്രസിഡന്റ് സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. ‘ഞങ്ങളില്ലാതെ കൈവിന് ഒരു കരാറുകളോ ഞങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത കാര്യങ്ങളോ അംഗീകരിക്കാന്‍ കഴിയില്ല’ എന്നും സെലെന്‍സ്‌കി എടുത്തുപറഞ്ഞു.