![](https://www.nrireporter.com/wp-content/uploads/2025/01/rahul-easwar.jpg)
കോഴിക്കോട്: പ്രമുഖ നടി നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്നു നടി അറിയണമെന്നും നടിക്കെതിരെ താന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും രാഹുല്‍. കേസുമായി ഏതറ്റം വരെയും പോകും. എനിക്കു വേണ്ടി ഞാന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നുകാട്ടി അടുത്തയിടെ നടി പരാതി നല്‍കിയിരുന്നു. അതില്‍ കാര്യമായ നടപടിയിലേക്ക് പൊലീസ് കടക്കാതിരുന്നതോടെ നടി പുതിയ പരാതി നല്‍കുകയായിരുന്നു. ബിഎന്‍എസ് 79, ഐടി ആക്ട് 67 പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. ഇതിനു പിന്നാലെയാണ് പ്രതികരണം. ഒരു പുരുഷനു താന്‍ നിരപരാധിയാണെന്നു പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണുള്ളതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസുകൂടി ചൂണ്ടിക്കാട്ടി രാഹുല്‍ അഭിപ്രായപ്പെട്ടു.