ആ കുടുംബങ്ങള്‍ക്ക് നീതികിട്ടണം, കശ്മീരില്‍ സ്ഥിതി സാധാരണമാണെന്നത് പൊള്ളയായ അവകാശവാദം; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചതായും ‘ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതിയും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയും അര്‍ഹിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചതായിരാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ യൂണിറ്റ് പ്രസിഡന്റ് താരിഖ് കറയുമായും സംസാരിച്ചെന്നും രാഹുല്‍ പറഞ്ഞു.

‘ഭീകരതയ്ക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണ്. ജമ്മു കശ്മീരില്‍ സ്ഥിതി സാധാരണമാണെന്ന് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനുപകരം, ഭാവിയില്‍ ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാര്‍ക്ക് ഇതുപോലെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.

വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന പഹല്‍ഗാമിലാണ് ആക്രമണം നടന്നത്. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണിത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ പ്രതിനിധിയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദികള്‍.

More Stories from this section

family-dental
witywide